ഏപ്രിൽ മാസത്തിലെ പൂർണചന്ദ്രനെ പിങ്ക് മൂൺ എന്നാണ് വിളിക്കുന്നത്. പേര് അങ്ങനെയാണെങ്കിലും ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല. അമേരിക്കയിൽ ഏപ്രിൽ മാസം വിരിയുന്ന പിങ്ക് നിറത്തിലുള്ള ‘മൊസ് പിങ്ക്’ (Moss Pink) അല്ലെങ്കിൽ വൈൽഡ് ഗ്രൗണ്ട് ഫ്ലോക്സ് പൂക്കളുടെ പേരിലാണ് ഈ പൂർണചന്ദ്രൻ അറിയപ്പെടുന്നത്. ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ തുടങ്ങിയ പേരുകളും ഇതിനെ വിളിക്കുന്നു.
ഏപ്രിൽ 2-ന് രാവിലെ 7:42-ന് ആണ് ഈ പ്രതിഭാസം. വെറുമൊരു ചന്ദ്രോദയം എന്നതിലുപരി, പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് മടങ്ങുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ആവേശവും ഈ ചന്ദ്രപ്രഭയ്ക്കൊപ്പമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
