മ​നം​നൊ​ന്തവർ ഇനിയുമുണ്ട്; കോ​ണ്‍​ഗ്ര​സ് വി​ട്ട് ഇ​നി​യും നേ​താ​ക്ക​ള്‍ ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് വ​രുമെന്ന് പി.​സി. ചാ​ക്കോ

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വൃ​ത്തി​യി​ല്‍ മ​നം​നൊ​ന്ത് ഇ​നി​യും നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു വ​രു​മെ​ന്ന് പി.​സി. ചാ​ക്കോ.

കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലേ​ക്കു പോ​യ​തി​നേ​ക്ക​ള്‍ പ​ത്തി​രി​ട്ടി ആ​ത്മാ​ർ​ഥ​ത​യു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഔ​ദ്യോ​ഗി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​ല​കാ​ര്യ​ത്തി​ലും ഉ​ത്ത​രം​മു​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലു​ള്ള എ.​കെ.​ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ന്ന​ത്തെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഇ​ര​ട്ട​വോ​ട്ട് വി​വാ​ദം ആ​രോ​പ​ണ​ങ്ങ​ളു​ടെ പു​ക​മ​റ സൃ​ഷ്ടി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം മാ​ത്ര​മാ​ണെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.

Related posts

Leave a Comment