കണ്ണൂരിൽ സി​പി​എം ഓ​ഫീ​സ് അ​ടി​ച്ചുത​ക​ർ​ത്തു

പ​യ്യ​ന്നൂ​ര്‍(കണ്ണൂർ): കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സാ​യ സ​ഖാ​വ് ഷേ​ണാ​യി മ​ന്ദി​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ബോ​ർ​ഡു​ക​ളും അ​ജ്ഞാ​ത​ർ അ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ല്യോ​ട്ട് ക്ഷേ​ത്ര​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കു​ന്ന​വ​രാ​ണ് അ​ക്ര​മം ന​ട​ന്ന​ത് ക​ണ്ട​ത്.

ഷേ​ണാ​യി മ​ന്ദി​രം ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യ അ​ക്ര​മി​ക​ള്‍ ഓ​ഫീ​സി​ന​ക​ത്തെ ക​സേ​ര​ക​ളു​ള്‍​പ്പെ​ടെ അ​ടി​ച്ചു ത​ക​ർ​ത്തു. സി​പി​എ​മ്മി​ന്‍റെ​യും ഡി​വൈ​എ​ഫ്‌​ഐ​യു​ടേ​യും കൊ​ടി​ക​ള്‍ കീ​റി​യ നി​ല​യി​ലാ​ണ്. ഓ​ഫീ​സി​ന​ക​ത്തും പു​റ​ത്തു​മു​ണ്ടാ​യി​രു​ന്ന എ​ല്‍​ഡി​എ​ഫ് കാ​സ​ർ​ഗോ​ഡ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രു​ന്ന ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ ത​ല മു​റി​ച്ച് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു.

കൊ​ടി​മ​ര​ത്തി​ല്‍ തൂ​ക്കി​യി​രു​ന്ന പ​താ​ക കീ​റി​യ നി​ല​യി​ല്‍ പ​റ​മ്പി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​ര​ദേ​ശ റോ​ഡ്, തൃ​ക്കൈ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ഏ​ഴി​ലോ​ട്, പ​റ​മ്പ​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്. എം​എ​ല്‍​എ​യു​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സി​പി​എം ഓ​ഫീ​സ് അ​ക്ര​മി​ച്ച​തി​ലും എ​ല്‍​ഡി​എ​ഫ് പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ക​ള്‍ ന​ശി​പ്പി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് കു​ഞ്ഞി​മം​ഗ​ല​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ സം​ഭ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ‌​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment