ബൈക്കില്‍ കയറൂ… സ്‌കൂളിലാക്കാം; പിന്നെ നടന്നത്…! 15കാ​ര​ന് ലൈം​ഗി​ക പീ​ഡ​നം; കൊച്ചിയില്‍ നടന്ന സംഭവത്തില്‍ പ്രതിയ്ക്ക് കിട്ടിയ ശിക്ഷ ഇങ്ങനെ…

കൊ​​​ച്ചി : 15 ​​​കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക്ക് 10 വ​​​ര്‍​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും 50,000 രൂ​​​പ പി​​​ഴ​​​യും.

തൃ​​​പ്പൂ​​​ണി​​​ത്ത​​​റ തെ​​​ക്കും​​​ഭാ​​​ഗം ചൂ​​​ര​​​ക്കാ​​​ട്ട് ഉ​​​ത്രം വീ​​​ട്ടി​​​ല്‍ ഹ​​​രി​​​ദാ​​​സി​ (54)നെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ പോ​​​ക്‌​​​സോ കോ​​​ട​​​തി ജ​​​ഡ്ജി കെ.​ ​​സോ​​​മ​​​ന്‍ ശി​​​ക്ഷി​​​ച്ച​​​ത്.

2019 ജ​​​നു​​​വ​​​രി​​​യി​​​ല്‍ ആ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. രാ​​​വി​​​ലെ സ്‌​​​കൂ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​യി ബ​​​സ് കാ​​​ത്തു​​​നി​​​ന്ന കു​​​ട്ടി​​​യെ അ​​​തു​​​വ​​​ഴി വ​​​ന്ന പ്ര​​​തി സ്‌​​​കൂ​​​ളി​​​ലാ​​​ക്കാ​​​മെ​​ന്നു പ​​​റ​​​ഞ്ഞു നി​​​ര്‍​ബ​​​ന്ധി​​​ച്ച് ത​​​ന്‍റെ ബൈ​​​ക്കി​​​ല്‍ ക​​​യ​​​റ്റു​​​ക​​​യും തു​​​ട​​​ര്‍​ന്ന് ബൈ​​​ക്കി​​​ല്‍വ​​​ച്ച് പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും, പി​​​ന്നീ​​​ട് വി​​​ജ​​​ന​​​മാ​​​യ സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​ച്ച് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണു കേ​​സ്.

കു​​​ട്ടി ഒ​​​ച്ച​​​വ​​​ച്ച​​​തി​​​നാ​​​ല്‍ തി​​​രി​​​കെ കു​​​ട്ടി​​​യെ ബ​​​സ്റ്റോ​​​പ്പി​​​ല്‍ എ​​​ത്തി​​​ച്ച് പ്ര​​​തി ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് ഭ​​​യ​​​ന്നു​​​പോ​​​യ കു​​​ട്ടി കാ​​​ര്യ​​​ങ്ങ​​​ള്‍ വീ​​​ട്ടി​​​ല്‍ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു കേ​​​സാ​​​യ​​​ത്. തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സ് പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​മ പ്ര​​​കാ​​​ര​​​വും, പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നാ​​​ണ് കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പി​​​ഴ​​​ത്തു​​​ക ഇ​​​ര​​​യാ​​​യ കു​​​ട്ടി​​​ക്ക് ന​​​ല്‍​കാ​​​നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

കു​​​ട്ടി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്നു എ​​​ന്ന വ്യാ​​​ജേ​​​ന ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ച്ച​​​ത് ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു കോ​​​ട​​​തി ക​​​ണ്ട​​​ത്.

മ​​​ര​​​ട് എ​​​സ് ഐ ​​​ആ​​​യി​​​രു​​​ന്ന ബൈ​​​ജു പി.​​​ ബാ​​​ബു​​​വാ​​​ണ് പ്ര​​​തി​​​ക്കെ​​​തി​​​രേ കേ​​​സ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി സ്‌​​​പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ പി.​​​എ.​ ബി​​​ന്ദു, അ​​​ഡ്വ. സ​​​രു​​​ണ്‍ മാ​​​ങ്ക​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ഹാ​​​ജ​​​രാ​​​യി.

Related posts

Leave a Comment