അയൽവാസിയായ യുവാവ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം ; ചോദ്യംചെയ്ത മാതാവിനെ യുവാവ് മർദിച്ചു;    സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

മൂ​വാ​റ്റു​പു​ഴ: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ര​ക്കു​ഴ മു​തു​ക​ല്ല് സ്വ​ദേ​ശി​നി​യാ​യ എം​കോം വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് അ​യ​ൽ​വാ​സി ക​ഴി​ഞ്ഞ ദി​വ​സം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന യു​വ​തി​യു​ടെ കൈ​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ചോ​ദി​ക്കാ​നെ​ത്തി​യ മാ​താ​വി​നെ യു​വാ​വ് മ​ർ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു യു​വ​തി​യും കു​ടും​ബ​വും പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ​വ​ന്ന​ത് ആ​ക്ഷേ​പ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.

യു​വ​തി സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​മ​ട​ക്കം പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്.

Related posts