വീട് ജപ്തിചെയ്യാതിരിക്കാൻ ഞാൻ പണം തരാം; വീട്ടമ്മയെ വിളിച്ചു വരുത്തി യുവാവ് ചെയ്തത് കൊടും ക്രൂരത; യുവാവിനെ കുടുക്കി പോലീസ്

മൂ​വാ​റ്റു​പു​ഴ: സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ൽ. നെ​ല്ലാ​ട് ക​ണ്ടോ​ത്തു​കു​ടി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​ജി (ഷി​ജി​ൽ-49) യാ​ണ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ടു​പ​ണി​ക്കാ​യി വീ​ട്ട​മ്മ ലോ​ണ്‍ എ​ടു​ത്തി​രു​ന്നു.

തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ബാ​ങ്കി​ല്‍ നി​ന്നു ജ​പ്തി നോ​ട്ടീ​സ് വ​ന്ന​പ്പോ​ള്‍ കു​ടി​ശി​ക തീ​ര്‍​ക്കാ​നും ആ​ധാ​രം തി​രി​ച്ചെ​ടു​ക്കാ​നും സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ‌വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി.

തു​ട​ര്‍​ന്ന് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment