പോ​ക്ക​റ്റ് മ​ണി​ക്കു വേ​ണ്ടി! അ​ച്ഛ​ന്‍റെ കാ​ർ അ​ടി​ച്ചു​മാ​റ്റാ​ൻ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​ന് യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ൻ; ഒ​രു മാ​സം മു​ന്പാ​ണ് ച​ന്ദ്രു​വും യു​വ​തി​യും ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്

ചെ​ന്നൈ: അ​ച്ഛ​ന്‍റെ കാ​ർ അ​ടി​ച്ചു​മാ​റ്റാ​ൻ ഫേ​സ്ബു​ക്ക് സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി യു​വ​തി. ത​മി​ഴ്നാ​ട് കോ​ട​ന്പാ​ക്കം സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ മ​ക​ളാ​ണ് കാ​ർ അ​ടി​ച്ചു​മാ​റ്റാ​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പി.​ച​ന്ദ്രു എ​ന്ന ആ​ൾ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. ഇ​യാ​ൾ കാ​ർ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ച​ന്ദ്രു പി​ടി​യി​ലാ​കു​ന്ന​തും മോ​ഷ​ണ​ത്തി​ൽ മ​ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ന്ന​തും.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വ്യ​വ​സാ​യി​യാ​യ ഷ​ണ്‍​മു​ഖ​രാ​ജ​ന്‍റെ സൈ​ലോ കാ​ർ മോ​ഷ​ണം പോ​കു​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​സ​ർ​പാ​ഡി​യി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ച​ന്ദ്രു അ​റ​സ്റ്റി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വ്യ​വ​സാ​​യി​യു​ടെ മ​ക​ളു​ടെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഒ​രു മാ​സം മു​ന്പാ​ണ് ച​ന്ദ്രു​വും യു​വ​തി​യും ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പോ​ക്ക​റ്റ് മ​ണി​ക്കു വേ​ണ്ടി യു​വ​തി ച​ന്ദ്രു​വി​ന് അ​ച്ഛ​ന്‍റെ കാ​ർ മോ​ഷ്ടി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി കാ​റി​ന്‍റെ ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​ണ്ടാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മോ​ഷ്ടി​ച്ച കാ​ർ വി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തി​നു മു​ന്പ് ച​ന്ദ്രു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Related posts