വീട്ടിൽ അതിക്രിമിച്ചു കയറി പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് എ​ട്ട​ര വ​ർ​ഷം ക​ഠി​ന ത​ട​വും 85,000 പി​ഴ​യും


മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ യു​വാ​വി​ന് എ​ട്ട​ര വ​ർ​ഷം ക​ഠി​ന ത​ട​വും എ​ൺ​പ​ത്തി​അ​യ്യാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ചു.

കോ​ട്ട​പ്പ​ടി കൊ​ള്ളി​പ്പ​റ​മ്പ് കോ​ഴി​പ്പു​റം വീ​ട്ടി​ൽ ര​ഞ്ജി​ത് (മോ​ഹ​ൻ​ലാ​ൽ -31 ) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2019 ൽ ​സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് മു​തി​രു​ക​യാ​യി​രു​ന്നു.കോ​ട്ട​പ്പ​ടി സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി.

കോ​ട്ട​പ്പ​ടി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന എം.​എം.​അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

എ​എ​സ്ഐ എ​ൽ​ദോ കു​ര്യാ​ക്കോ​സ്, സീ​നി​യ​ർ സി​പി​ഒ കെ.​കെ.​ശ്രീ​ജ തു​ട​ങ്ങി​യ​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഗ​വ. പ്ലീ​ഡ​ർ പി.​ആ​ർ. ജ​മു​ന ഹാ​ജ​രാ​യി.

Related posts

Leave a Comment