പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് നേ​രേ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ ശ്ര​മം; യു​വാ​വിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

പയ്യന്നൂർ:സൈ​ക്കി​ള്‍ യാ​ത്ര​ക്കി​ട​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ പീ​ഡ​ിപ്പിക്കാൻ ശ്രമിച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.ക​രി​വെ​ള്ളൂ​രിലെ ​സ​ജീ​ഷി (35) നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ കെ.​പി.​ഷൈ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​ന്നു രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.​പ​യ്യ​ന്നൂ​രി​ലെ ഒ​രാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ബ​ന്ധു​വി​ന് പ്ര​ഭാ​ത ഭ​ക്ഷ​ണം കൊ​ടു​ത്ത് സൈ​ക്കി​ളി​ല്‍ തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി.

ഇ​തി​നി​ട​യി​ലാ​ണ് സ​ജീ​ഷ് കൈ​നീ​ട്ടി ത​ന്നേ​യും ക​യ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് സൈ​ക്കി​ള്‍ നി​ര്‍​ത്തി​ച്ച​ത്. സൈ​ക്കി​ള്‍ ച​വി​ട്ടി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സൈ​ക്കി​ളി​ന്‍റെ മു​ന്നി​ലി​രു​ന്നി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ പീ​ഡ​ന ശ്ര​മം ന​ട​ന്ന​ത്.​സൈ​ക്കി​ള്‍ നി​ര്‍​ത്തി​ച്ച വി​ദ്യാ​ര്‍​ഥി ഓ​ടി ര​ക്ഷ​പ്പെ​ട്ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ ഇ​യാ​ളെ പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts