ഇ​രി​ക്കൂ​റി​ൽ അ​ഞ്ചുപേ​ർ​ക്ക് തെരുവുനായയുടെ ക​ടി​യേ​റ്റു; രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്ന​മാ​ണ് തെ​രു​വ് നാ​യ​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന് നാ​ട്ടു​കാ​ർ

ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ൽ തെരുവുനായശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു രാ​വി​ലെ​യു​മാ​യി അ​ഞ്ചു​പേ​ർ​ക്ക് ക​ടി​യേ​റ്റു. ഫാ​റൂ​ഖ് ന​ഗ​റി​ലെ എം. ​മു​ജീ​ബ് (25), കെ. ​ഹു​സൈ​ൻ (61), വ​ണ്ടി​ത്താ​വ​ള​ത്തി​ലെ കെ.​വി. ഷാ​ക്കി​ർ (42), ബീ​ഹാ​ർ സ്വ​ദേ​ശി ഫാ​രി​സ് റാ​യ് (22), താ​ജു​ദ്ദീ​ൻ (33) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഷാ​ക്കി​റി​നെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ ഇ​രി​ക്കൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ഗി​പ്പി​ച്ചു.

താ​ജു​ദ്ദീ​ന് ഇ​ന്ന് രാ​വി​ലെ​യും മ​റ്റു​ള്ള​വ​ർ​ക്ക് ഇ​ന്ന​ലെ രാ​ത്രി​യു​മാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ 13 പേ​ർ​ക്കാ​ണ് ഇ​രി​ക്കൂ​റി​ൽ തെരുവുനായ യുടെ ക​ടി​യേ​റ്റ​ത്. ര​ണ്ടാ​ഴ്ച്ച മു​മ്പ് വീ​ട​ന​ക​ത്ത് ക​യ​റി കു​ട്ടി​ക​ളെ​യും വ​യോ​ധി​ക​രെ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ടി​ച്ച​ത്.

കോ​ളോ​ട്, നി​ടു​വ​ള്ളൂ​ർ, ഇ​രി​ക്കൂ​ർ ടൗ​ൺ, പ​ട്ടു​വം ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​ക​ൾ രാ​പ്പ​ക​ലി​ല്ലാ​തെ വി​ഹ​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ മാ​ലി​ന്യ​പ്ര​ശ്ന​മാ​ണ് തെ​രു​വ് നാ​യ​ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ഇ​വ​യെ പി​ടി​കൂ​ടാ​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല.

Related posts