പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം അറസ്റ്റിൽ; മൊ​റ​യൂ​ര്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ലാം

കൊ​ണ്ടോ​ട്ടി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മൊ​റ​യൂ​ര്‍ മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൊ​റ​യൂ​ര്‍ വാ​ല​ഞ്ചേ​രി എ​എം​എ​ച്ച് വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ സ​ലാ​മി​നെ​യാ​ണ് (53) കൊ​ണ്ടോ​ട്ടി സി​ഐ എം.​മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​റ​സ്റ്റ് ചെ​യ്ത​ത്. മൊ​റ​യൂ​ര്‍ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ലാം. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. പോ​ക്‌​സോ നി​യ​മ​ത്തി​ലെ മൂ​ന്ന്, നാ​ല് വ​കു​പ്പു​ക​ളും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 376 (ഐ)ാം ​വ​കു​പ്പ് പ്ര​കാ​രം 16 വ​യ​സി​ല്‍ താ​ഴെ​യു​ള​ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നും 450-ാം വ​കു​പ്പ് പ്ര​കാ​രം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​നെ​തി​രെ​യു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​റ​സ​റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts