പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം;   വീട്ടുകാരുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

കട​യ്ക്ക​ല്‍: ​പ​തി​നൊ​ന്നു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.​വ​യ​ല മു​ട്ടോ​ട് ര​മ്യാ ഭ​വ​നി​ല്‍ ശ​ര​ത്തി(24)​നെ​യാ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ ഏ​പ്രി​ല്‍ 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.​ അ​മ്മ വോ​ട്ടി​ടാ​ന്‍ പോ​യ സ​മ​യ​ത്ത് ഇ​ള​നീ​ര്‍ ന​ല്‍​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.​വോ​ട്ടി​ട്ടെ​ത്തി​യ മാ​താ​വി​നോ​ട് കു​ട്ടി വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.​

തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​നം​ ന​ട​ന്നു​വെ​ന്ന് ബോ​ധ്യ​മാ​യി.​എ​ന്നാ​ല്‍ ഇ​തോ​ടെ പ്ര​തി​യാ​യ യു​വാ​വ് ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.​ ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ട​യ്ക്ക​ല്‍ സി​ഐ ത​ന്‍​സീം അ​ബ്ദു​ള്‍ സ​മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​

Related posts