ആദൃശ്യങ്ങളിൽ തങ്ങളുണ്ടോയെന്ന ഭയം..! ക​ലാ​പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ളെ പീ​ഡ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അറസ്റ്റിലായ സിബിയുടെ ഭാര്യയുടെ  ഫേസ്ബുക്ക് സുഹൃത്തുക്കൾ  ഭയത്തിൽ 

കോ​ട്ട​യം: ക​ലാ​പ​രി​ശീ​ല​ന​ത്തി​ന്‍റെ മ​റ​വി​ൽ കു​ട്ടി​ക​ളെ പീ​ഡ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ക​ള​ക്ട​റേ​റ്റ് കീ​ഴു​ക്കു​ന്ന് ഇ​റ​ക്ക​ത്തി​ൽ സി​ബി (43)യു​ടെ അ​റ​സ്റ്റി​ൽ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ് ഭാ​ര്യ​യു​ടെ ഫേ​സ് ബു​ക്ക് സു​ഹൃ​ത്തു​ക്ക​ൾ. ത​ങ്ങ​ളെ​യും കേ​സി​ൽ കു​ടു​ക്കു​മോ എ​ന്ന​താ​ണ് ഇ​വ​രു​ടെ ഭ​യം. ഭാ​ര്യ​യു​ടെ ഫേ​സ് ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ ചി​ല​രെ കു​ടു​ക്കി സി​ബി വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു.

ഇ​തി​ലൊ​രാ​ൾ ഡി​വി​ഡി സ​മ്മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സി​ബി​യെ അ​റ​സ്റ്റു ചെ​യ്ത വി​വ​രം പ​ത്ര​ത്തി​ലൂ​ടെ​യ​റി​ഞ്ഞ ഇ​യാ​ൾ ആ​കെ വി​ര​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു പ​ക്ഷേ കേ​സി​ൽ സാ​ക്ഷി​യാ​യെ​ങ്കി​ലും ഇ​യാ​ളെ ഉ​ൾ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. സി​ബി​യു​ടെ ഭാ​ര്യ​യു​മൊ​ത്തു​ള്ള സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​ട്ടു​ള്ള​തി​നാ​ൽ പോ​ലീ​സ് ഇ​ത് പ​രി​ശോ​ധി​ച്ച് കു​ടു​ക്കു​മോ എ​ന്ന ഭ​യ​ത്തി​ലാ​ണ്.

അ​റ​സ്റ്റി​ലാ​യ സി​ബി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സി​ന് നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ ആ​രൂ​ടെ​തൊ​ക്കെ​യാ​ണെ​ന്ന് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. സി​ബി​യെ കൂ​ടാ​തെ മ​റ്റു ചി​ല​രു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യു​ടെ ആ​ധി​കാ​രി​ക​ത​യും പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണോ എ​ന്നും പ​രി​ശോ​ധി​ക്കും.

ഇ​തി​നാ​യി മൊ​ബൈ​ൽ ഫോ​ണ്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സി​ബി ക​ലാ​പ​രി​ശീ​ല​ന​ത്തി​നി​ടെ മ​റ്റേ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ദു​രു​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ മ​റ്റു പ​രാ​തി​ക​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന ഡി​വൈ​എ​സ്പി സ​ഖ​റി​യ മാ​ത്യു, ഈ​സ്റ്റ് സി​ഐ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞ​ത്.

Related posts