വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മം;  കന്യാകുമാരിക്കാരൻ ശിവകുമാറിനെ കുടുക്കി പോലീസ്


പാ​ലാ: വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ന്യാ​കു​മാ​രി പേ​ചി​പാ​റ വൈ​പ്പു​മു​ട്ട് വി​ള​യി​ൽ ശി​വ​കു​മാ​റി​നെ(43) യാ​ണ് പാ​ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​ ദി​വ​സം വീ​ട്ട​മ്മ​യു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ട​മ്മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും പാ​ലാ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെയ്തു.

Related posts

Leave a Comment