എ​ടി​എം കൗ​ണ്ട​റി​ലു​ള്ളി​ലും സ്ത്രീക്ക് സുരക്ഷ‍യില്ല; കൗ​ണ്ട​റി​ലു​ള്ളി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​ക്ര​മി​യെ വീ​ഡി​യോ​യി​ൽ കു​രു​ക്കി യു​വ​തി

താ​നെ: എ​ടി​എം കൗ​ണ്ട​റി​ലു​ള്ളി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കു​റ്റ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ലാ​യി.

ട്വി​റ്റ​റി​ലാ​ണ് യു​വ​തി സം​ഭ​വം വി​വ​രി​ച്ച​ത്. ജ​ൻ​മ​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് യു​വ​തി എ​ടി​എം സെ​ന്‍റ​റി​ലെ​ത്തു​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്കു പ​ണം ന​ൽ​കു​ന്ന​തി​നാ​യി പ​ണം പി​ൻ​വ​ലി​ക്കാ​നാ​ണ് യു​വ​തി കൊ​പാ​രി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​യ​റി​യ​ത്. പ​ണം പി​ൻ​വ​ലി​ക്കാ​ൻ ത​ട​സം നേ​രി​ട്ട​പ്പോ​ൾ ഒ​രാ​ൾ പ​ണം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു. ഒ​പ്പം യു​വ​തി​യെ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും യു​വ​തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. എ​ടി​എ​മ്മി​നു​ള്ളി​ൽ അ​ക്ര​മി യു​വ​തി​യെ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും യു​വ​തി കാ​മ​റ​യു​മാ​യി തി​രി​യു​ന്പോ​ൾ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വാ​വ് തി​ടു​ക്ക​ത്തി​ൽ പു​റ​ത്തി​റ​ങ്ങി മു​ങ്ങു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​ടി​എ​മ്മി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ ഒ​രു പോ​ലീ​സ് വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി വീ​ഡി​യോ പോ​ലീ​സി​നു കൈ​മാ​റി. അ​വ​ർ ഉ​ട​ൻ​ത​ന്നെ അ​ക്ര​മി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് അ​ക്ര​മി അ​റ​സ്റ്റി​ലാ​യ​താ​യി യു​വ​തി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Related posts