അ​വ​സാ​നി​ക്കാ​ത്ത ക്രൂ​ര​ത… വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമം; പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ 23കാ​രി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം; അതീവ ഗുരുതരാവസ്ഥയിൽ പെൺകുട്ടി

പാ​റ്റ്ന: രാ​ജ്യ​ത്തെ പീ​ഡ​ന വാ​ർ​ത്ത​ക​ൾ​ക്കും അ​നു​ബ​ന്ധ വാ​ർ​ത്ത​ക​ൾ​ക്കും കു​റ​വി​ല്ല. ബീ​ഹാ​റി​ലാ​ണ് പു​തി​യ സം​ഭ​വം. പീ​ഡ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. 23 കാ​രി​യാ​യ യു​വ​തി​യാ​ണ് യു​വാ​വി​ന്‍റെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

പീ​ഡ​ന​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ യു​വ​തി​യു​ടെ ദേ​ഹ​ത്ത് പ്ര​തി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​രി​ലാ​ണ് സം​ഭ​വം. യു​വ​തി​ക്ക് 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​വ​രെ ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വ​തി​യെ തീ​കൊ​ളു​ത്തി​യ ഉ​ട​ൻ പ്ര​തി ഇ​വി​ടെ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ സ​മീ​പ​വാ​സി​ക​ളാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Related posts