സി​പി​എം നേ​താ​വി​നെ​തി​രേ സി​പി​ഐ വ​നി​താ നേ​താ​വിന്‍റെ പീഡനപരാതി! കേസെടുത്ത് പോലീസ്


കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട്ട് സി​പി​എം നേ​താ​വി​നെ​തി​രെ സി​പി​ഐ വ​നി​താ നേ​താ​വ് പോ​ലീ​സി​ല്‍ പീ​ഡ​ന പ​രാ​തി ന​ൽ​കി.

പേ​രാ​മ്പ്ര ഏ​രി​യ ക​മ്മിറ്റി അം​ഗ​വും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മിറ്റി അം​ഗ​വു​മാ​യ കെ.​പി. ബി​ജു​വി​നെ​തി​രെ​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്.

ത​ന്നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ത​ന്നെ​യാ​യ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി. പ​രാ​തി സ്വീ​ക​രി​ച്ച മേ​പ്പ​യൂ​ർ പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ പീ​ഡ​ന​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു.

ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​ണ് ബി​ജു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ബി​ജു​വി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment