ലോ​റി​യി​ൽ നി​ന്ന് ഇ​രുമ്പു ​ഷീ​റ്റു​ക​ൾ ദേഹത്തു തെറിച്ചുവീ​ണ് ര​ണ്ടു വ​ഴി​യാ​ത്രിക​ർ​ക്ക് ദാ​രു​ണാ​ന്ത്യം; അപകടം തൃശൂർ പുന്നയൂർക്കുളം ദേശീയപാതയിൽ


സ്വന്തം ലേഖകൻ
ചാ​വ​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യ‌്‌ല​ർ ലോ​റി​യി​ൽ നി​ന്ന് ഇ​രു​ന്പു​ഷീ​റ്റു​ക​ൾ റോ​ഡി​ലേ​ക്കു വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു അ​ക​ലാ​ട് സ്കൂ​ളി​നു പ​ടി​ഞ്ഞാ​റ് പു​തു​വീ​ട്ടി​ൽ മ​ട​ത്തി​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദാ​ലി ഹാ​ജി (75), അ​ക​ലാ​ട് പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പം കി​ഴ​ക്ക​ത്ത​റ അ​ബു​വി​ന്‍റെ മ​ക​ൻ ഷാ​ജി (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു​രാ​വി​ലെ ആ​റി​ന് ദേ​ശീ​യ​പാ​ത അ​ക​ലാ​ട് സ്കൂ​ളി​നു മു​ന്പി​ലാ​ണ് അ​പ​ക​ടം. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ക​നം​കൂ​ടി​യ ഇ​രു​ന്പ് ഷീ​റ്റ് ക​യ​റ്റി കോ​ഴി​ക്കോ​ട് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ലോ​റി.

അ​ക​ലാ​ട് പ​ള്ളി​യി​ൽ നി​ന്ന് പു​ല​ർ​ച്ചെ പ്രാ​ർ​ത്ഥ​ന ക​ഴി​ഞ്ഞ് എ​ട​ക്ക​ഴി​യൂ​രി​ലേ​ക്കു പോ​കു​വാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു മു​ഹ​മ്മ​ദാ​ലി.

എ​ട​ക്ക​ഴി​യൂ​രി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഷാ​ജി സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദാ​ലി​യെ ക​യ​റ്റാ​ൻ സ്കൂ​ട്ട​ർ നി​ർ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു ഇ​രു​ന്പു​ഷീ​റ്റ് ക​യ​റ്റി​യ ലോ​റി​യു​ടെ ബെ​ൽ​റ്റ് പൊ​ട്ടി ഷീ​റ്റു​ക​ൾ റോ​ഡി​ലേ​ക്കു പ​തി​ച്ച​ത്.

ഇ​രു​വ​രും ഇ​തി​ന​ടി​യി​ൽ പെ​ട്ടു. നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മു​ഹ​മ്മ​ദാ​ലി ഹാ​ജി​യു​ടെ ഭാ​ര്യ പ​രേ​ത​യാ​യ ഐ​സു​മ്മ. മ​ക്ക​ൾ സെ​ലീ​ന, റ​ഹീ​ന, ഷെ​മീ​ർ, ജെ​സീ​ന, സ​ബി​ത, നു​സൈ​ബ, ലു​ക്മാ​ൻ.

മ​രു​മ​ക്ക​ൽ ല​ത്തീ​ഫ്, ജ​ലീ​ൽ, ഷെ​റി, അ​ബൂ​ബ​ക്ക​ർ, ഷ​റ​ഫു​ദീ​ൻ, സെ​ഫീ​ന, ഫ​ർ​സാ​ന. ഷാ​ജി​യു​ടെ ഭാ​ര്യ റാ​ബി​യ. മ​ക്ക​ൾ ഫെ​ബി, ഫി​ദ, ഫ​ഹീ​ദ.

Related posts

Leave a Comment