മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍ക്കാരന്‍ അറസ്റ്റില്‍;മാതാപിതാക്കള്‍ വിട്ടിലില്ലായിരുന്ന സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്; കുട്ടിയുടെ നില ഗുരുതരം

l-peedanam-childന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍ക്കാരന്‍ അറസ്റ്റില്‍. നോര്‍ത്ത് ഡല്‍ഹിയിലെ ഹരിജന്‍ ബാസ്തി സ്വദേശിയായ ബീര്‍ബല്‍(35) ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയുടെ നിലഗുരുതരമാണ്.

ആനന്ദ് പര്‍ബത്ത് സ്വദേശിയായ പെണ്‍കുട്ടിയാണ് തിങ്കളാഴ്ച രാത്രി പീഡനത്തിനിരയായത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കിയെത്തിയ പ്രതി പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഉപദ്രവിക്കുകയുമായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ ചവറ്റുകുഴിയില്‍ തട്ടിയിട്ടശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് മധൂര്‍ വര്‍മ്മ പറഞ്ഞു.

ബില്‍ബല്‍ മദ്യലഹരിയിലാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. അന്നേദിവസം ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതിയാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതെന്നും വര്‍മ്മ പറഞ്ഞു.

Related posts