പീ​ഡ​ന പ​രാ​തി​യു​മാ​യി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ; എം​പി​യു​ടെ മ​ക​നെ​തി​രേ പതിനൊന്നോളം വിദ്യാർഥിനികളാണ് ക്രൂരമായ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത്

നി​സാ​മാ​ബാ​ദ്: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ടി​ആ​ർ​എ​സ് എം​പി​യു​ടെ മ​ക​നെ​തി​രേ കേ​സ്. തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള ലോ​ക്സ​ഭാ എം​പി ഡി.​ശ്രീ​നി​വാ​സി​ന്‍റെ മ​ക​നെ​തി​രേ​യാ​ണ് 11 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

ശ്രീ​നി​വാ​സി​ന്‍റെ മ​ക​ൻ സ​ഞ്ജ​യി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ശാ​ങ്ക​രി ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു പ​രാ​തി​ക്കാ​രെ​ന്ന് നി​സാ​മാ​ബാ​ദ് നോ​ർ​ത്ത് എ​സി​പി പ​റ​ഞ്ഞു. സ​ഞ്ജ​യ് നി​ര​വ​ധി ത​വ​ണ ത​ങ്ങ​ളെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പെ​ണ്‍​കു​ട്ടി​ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. നി​സാ​മാ​ബാ​ദ് മു​ൻ മേ​യ​ർ കൂ​ടി​യാ​യി​രു​ന്നു ശ്രീ​നി​വാ​സ്.

പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ൾ തെ​ല​ങ്കാ​ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി നൈ​നി ന​ര​സിം​ഹ റെ​ഡ്ഡി​യെ​യും സ​മീ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​ത​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും എ​സി​പി വ്യ​ക്ത​മാ​ക്കി.

Related posts