പീ​ഡ​ന​ക്കേ​സി​ലെ ഇ​ര​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കു​മ്മ​നം പ​റ​ഞ്ഞു.‌ പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​വും ക്രൂ​ര​വു​മാ​ണ്. ഇ​ത് ഇ​ര​യെ അ​പ​മാ​നി​ക്ക​ലാ​ണ്. നി​യ​മ​ത്തെ​പ്പ​റ്റി​യു​ള്ള അ​ജ്ഞ​ത മൂ​ല​മ​ല്ല മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ ചെ​യ്ത​ത്‌.

സം​ഭ​വ​ത്തി​ന് വ​ർ​ഗീ​യ​നി​റം ന​ല്‍​കാ​ന്‍ ശ്ര​മി​ച്ച​തി​ലൂ​ടെ ഇ​ത് മ​ന:​പൂ​ർ​വ​മാ​ണെ​ന്നും വ്യ​ക്ത​മാ​യി. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​ട​ന്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts