രാ​ഷ്‌ട്രീയ​ക്കാ​രെ കു​ടു​ക്കാ​നാ​യി പാ​ക്കി​സ്ഥാ​നി​ലെ സി​നി​മാ ന​ടിമാ​ർ!​ ‘പെ​ൺ​കെ​ണി’ വി​വാ​ദം നി​ഷേ​ധി​ച്ച് ന​ടി​മാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രീയ​ക്കാ​രെ കു​ടു​ക്കാ​നാ​യി പാ​ക്കി​സ്ഥാ​നി​ലെ സി​നി​മാ ന​ടി​മാ​രെ പെ​ൺ​കെ​ണി​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ന​ടി​മാ​ർ.

പാ​ക്ക് സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ദി​ൽ രാ​ജ​യാ​ണ് യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തു​വി​ട്ട വി​ഡി​യോ​യി​ലൂ​ടെ ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

പാ​ക്ക് ന​ടി​മാ​രാ​യ സാ​ജ​ൽ അ​ലി, കു​ബ്ര ഖാ​ൻ, മെ​ഹ്വി​ഷ് ഹ​യാ​ത് എ​ന്നി​വ​ർ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി.

‘മോം’ എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ ന​ടി ശ്രീ​ദേ​വി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ആ​ളാ​ണ് സാ​ജ​ൽ അ​ലി. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​ത് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ഏ​റ്റ​വും മോ​ശം രൂ​പ​വും പാ​പ​വു​മാ​ണെ​ന്ന് അ​വ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

രാ​ജ്യം ധാ​ർ​മി​ക​മാ​യി അ​വ​ഹേ​ളി​ക്ക​പ്പെ​ട്ട്, മ്ലേ​ച്ഛ​മാ​യ അ​വ​സ്ഥ​യി​ൽ ആ​യ​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും അ​വ​ർ കു​റി​ച്ചു.

രാ​ജ്യ​ത്തെ ന​ടി​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് സൈ​ന്യം രാ​ഷ്‌ട്രീയ​ക്കാ​രെ കു​ടു​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​ദി​ൽ രാ​ജ​യു​ടെ അ​വ​കാ​ശ​വാ​ദം. ന​ടി​മാ​രു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ല്ലെ​ങ്കി​ലും ചി​ല സൂ​ച​ന​ക​ൾ ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment