പെണ്‍മിത്ര! ചിരട്ടയില്‍ വൈവിധ്യം തീര്‍ക്കാന്‍ കോക്കൂരിലെ കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച പെണ്‍കൂട്ടായ്മ

ച​ങ്ങ​രം​കു​ളം: ചി​ര​ട്ട​യി​ൽ വൈ​വി​ധ്യ​മാ​യ ഉ​ത്പ്പ​ന്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ കോ​ക്കൂ​രി​ലെ പെ​ണ്‍​മി​ത്ര ഒ​രു​ങ്ങു​ന്നു. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു കോ​ക്കൂ​രി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച പെ​ണ്‍​കൂ​ട്ടാ​യ്മ​യാ​ണ് പു​തി​യ സം​രം​ഭ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി കോ​ക്കൂ​രി​ലെ ത​ന്നെ വ​ർ​ഷ​ങ്ങ​ളാ​യി ചി​ര​ട്ട​യി​ൽ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​നാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ഹ​മ്മ​ദു​ണ്ണി​യെ​ന്ന പ്ര​തി​ഭ​യി​ൽ നി​ന്നു പെ​ണ്‍​കൂ​ട്ടാ​യ്മ പ​രി​ശീ​ല​ന​വും നേ​ടി​ക്ക​ഴി​ഞ്ഞു.

ത​രി​ശാ​യി കി​ട​ന്ന കോ​ക്കൂ​രി​ലെ വ​യ​ലു​ക​ളി​ൽ നെ​ൽ​കൃ​ഷി ന​ട​ത്തിയ പെ​ണ്‍​മി​ത്ര സം​ഘ​മാ​ണ് ഇ​നി ചി​ര​ട്ട​യി​ൽ പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഈ ​പെ​ണ്‍​കൂ​ട്ടാ​യ്മ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് കോ​ക്കൂ​ർ സ്വ​ദേ​ശി​യും മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സീ​ന​ത്ത് കോ​ക്കൂ​രാ​ണ്.

പ്ര​ദേ​ശ​ത്തെ വ​നി​ത​ക​ളെ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളു​ണ്ടാ​ക്കി കാ​ർ​ഷി​ക പാ​ര​ന്പ​ര്യം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ പ്രോ​ൽ​സാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്നുണ്ട് സീ​ന​ത്ത് കോ​ക്കൂ​ർ. ചി​ര​ട്ട​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ നി​ർ​മി​ച്ച് മ​റ്റൊ​രു വി​പ്ലം തീ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് സീ​ന​ത്ത് കോ​ക്കൂ​രും സം​ഘ​വും.

Related posts