രാ​ജീ​വ് ഗാ​ന്ധി​യു​ടെ സ്വ​പ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്നുവെന്ന്  ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ

ശാ​സ്താം​കോ​ട്ട:​പ്ര​ധാ​ന മ​ന്ത്രി​യാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ​ഞ്ചാ​യ​ത്തീ​രാ​ജ് സ്വ​പ്ന​ങ്ങ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്ന​താ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ ആ​രോ​പി​ച്ചു.​പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ലും പ​ഞ്ചാ​യ​ത്തി​ലെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് പോ​രു​വ​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തോ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക യായിരുന്നു അ​ദ്ദേ​ഹം.​മു​ഹ​മ്മ​ദ് ഘു​റൈ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ ര​വി, വൈ.​ഷാ​ജ​ഹാ​ൻ,കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് തു​ണ്ടി​ൽ നൗ​ഷാ​ദ്,മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ നാ​സ​ർ കി​ണ​റു​വി​ള,സ​ദാ​ശി​വ​ൻ പി​ള്ള,ഉ​ല്ലാ​സ്,മാ​ത്യൂ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts