ഓണംകഴിഞ്ഞിട്ടും ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ ല​ഭി​ക്കാ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ല​മെ​ന്ന്

ക​രു​നാ​ഗ​പ്പ​ള്ളി’: ത​യ്യ​ല്‍​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ര്‍​മ്മാ​ണ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ ഓ​ണ​മാ​യി​ട്ടും ല​ഭി​ക്കാ​തെ വ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യും ബോ​ര്‍​ഡി​ന്‍റെ പി​ടി​പ്പു​കേ​ടും മൂ​ല​മാ​ണെ​ന്ന് ഐഎ​ൻടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു അ​മ്മ​വീ​ട് പ​റ​ഞ്ഞു.

കേ​ര​ള നി​ര്‍​മ്മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരു ന്നു അ​ദ്ദേ​ഹം. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പെ​ന്‍​ഷ​ന്‍ കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ക്കു​വാ​ന്‍ ക​ഴി​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​ശി ക ഉ​ള്‍​പ്പെ​ടെ​യു​ള്ള പെ​ന്‍​ഷ​ന്‍ കൊ​ടു​ക്കു​ന്ന​തി​ന് ബോ​ര്‍​ഡ് ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക​രു​ണാ​ല​യം സു​കു​മാ​ര​ന്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.മ​ര​ങ്ങാ​ട്ട് സു​നി, വേ​ണാ​ട്ട് ച​ന്ദ്ര​ബാ​ബു, ര​വി​മ​ന​യ്ക്ക​ല്‍, സ​ബീ​ര്‍ വ​വ്വാ​ക്കാ​വ്, ജ​ഗ​ദീ​ഷ്, സ​ര​സ​ന്‍ മ​ണ​പ്പ​ള്ളി, സ​തീ​ശ​ന്‍, പു​തു​ക്കാ​ട്ട് താ​ഹ, ശ​കു​ന്ത​ള അ​മ്മ​വീ​ട്, ആ​ന്റ​ണി സ​ക്ക​റി​യാ​സ്, പെ​രു​മാ​നൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു

Related posts