മ​ദ്യ​പി​ച്ച് വാ​ഹ​നം ഒാ​ടി​ച്ച കേ​സി​ൽ കൈ​ക്കൂ​ലി വാങ്ങി വണ്ടി വിട്ടു നൽകിയ പോലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ചാ​ത്ത​ന്നൂ​ർ: മ​ദ്യ​പി​ച്ച് വാ​ഹ​നം ഒാ​ടി​ച്ച കേ​സി​ൽ പി​ടി​കൂ​ടി​യ വാ​ഹ​നം കൈ​ക്കൂ​ലി വാ​ങ്ങി വി​ട്ടു​ന​ല്കി​യ പോലീ​സു​കാ​ര​നെ സി​റ്റി​പൊ​ലീ​സ് ക​മ്മി​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.​പാ​രി​പ്പ​ള്ളി പോലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ് സി​പി​ഒ പ​ര​വൂ​ർ സ്വ​ദേ​ശി ദി​ലീ​പി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​

പാ​രി​പ്പ​ള്ളി മ​ട​ത്ത​റ ഒാ​ട്ടോ സ്റ്റാ​ന്റി​ലെ ഡ്രൈ​വ​റാ​യ ബി​ജു​വി​നെ വാ​ഹ​നം ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ 16ന് ​ആ​ണ് പാ​രി​പ്പ​ള്ളി എ​സ്ഐ രാ​ജേ​ഷ് പി​ടി​കൂ​ടി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ദി​ലീ​പി​ന് കൈ​മാ​റി​യ​ത്.​ലൈ​സ​ൻ​സ് റ​ദ്ദ്ചെ​യ്ത് വാ​ഹ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്ന​ത്.​

എ​ന്നാ​ൽ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് സ്റ്റേ​ഷ​ൻ​വ​ള​പ്പി​ൽ നി​ന്ന് ഒാ​ട്ടോ കാ​ണാ​താ​യ​ത് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് എ​സ്ഐ​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് കൈ​ക്കൂ​ലി വാ​ങ്ങി വാ​ഹ​നം വി​ട്ടു​കൊ​ടു​ത്ത​ത് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വ്യാ​ജ ഒ​പ്പി​ട്ട​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.​പ്ര​തി ഒ​ളി​വി​ലാ​ണ്.

Related posts