ഇ​ന്ന് ബ​ലിപ്പെ​രു​ന്നാ​ൾ ; പെരുന്നാൾ ദിനത്തിനായി കരുതിയ പണം ദുരിത ബാധിതർക്ക് നൽകണ മെന്ന് പാളയം ഇമാം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്ന് ബ​ലിപ്പെ​രു​ന്നാ​ൾ. ത​ല​സ്ഥാ​ന​ത്ത് പാ​ള​യം ജു​മാ മ​സ്ജി​ദി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ​ദ്ഗാ​ഹി​ൽ നൂ​റു ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. പാ​ള​യം ഇ​മാം വി​പി ഷു​ഹൈ​ബ് മൗ​ല​വി നേ​തൃ​ത്വം ന​ൽ​കി. പെ​രു​ന്നാ​ൾ ദി​ന​ത്തി​നാ​യി ക​രു​തി​യ പ​ണം ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് പാ​ള​യം ഇ​മാം അ​ഭ്യ​ർ​ഥി​ച്ചു.

മ​ല​ബാ​റി​ലെ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​ത്ത​വ​ണ​ത്തെ പെ​രു​ന്നാ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പുക​ളി​ലാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പ​ല​യി​ട​ത്തും പ​ള്ളി​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ പെ​രു​ന്നാ​ള്‍ ന​മ​സ്കാ​ര​ത്തി​നും മ​റ്റും പ​ക​രം സൗ​ക​ര്യം ഒ​രു​ക്കേ​ണ്ടി വ​രും. ആ​ഘോ​ഷ​ങ്ങ​ളു​ടേ​ത​ല്ല, മ​റി​ച്ച് അ​തി​ജീ​വ​ന​ത്തി​ന്‍റേ​താ​ണ് ഈ ​പെ​രു​ന്നാ​ള്‍.

സാ​ധാ​ര​ണ പു​തു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ ഇ​ത്ത​വ​ണ പ്ര​ള​യ ദു​രി​ത​ത്തി​ലാ​യ​വ​ര്‍​ക്ക് വ​സ്ത്ര​ങ്ങ​ളെ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ്. വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പെ​രു​ന്നാ​ളി​ന്‍റെ തി​ര​ക്കി​ല്ല. ഇ​ത്ത​വ​ണ ദു​രി​താ​ശ്വാ​സ ക്യാ​ന്പുക​ളും ഈ​ദ് ഗാ​ഹു​ക​ളാ​വും.

പ്ര​ള​യം ബാ​ധി​ക്കാ​ത്തി​ട​ത്തു​ള്ള പ​ള്ളി​ക​ളി​ൽ ഒ​ത്തു ചേ​ർ​ന്ന് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ദി​നം. ഒ​പ്പം പ്ര​ള​യ​ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി സ​ഹാ​യ​മെ​ത്തി​ക്കാ​നും.

Related posts