സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി,നിർത്തിവയ്ക്കില്ല; ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി; സ​ഭ​യി​ൽ ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സെ​ന്‍​സ​സ് നി​ര്‍​ത്തി​വ​യ്ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സെ​ന്‍​സ​സ് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണ്. എ​ന്‍​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍ സെ​ന്‍​സ​സി​ല്‍ ഉ​ണ്ടാ​കി​ല്ല.

ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. സെ​ന്‍​സ​സി​ലൂ​ടെ എ​ന്‍​പി​ആ​റി​നു വേ​ണ്ടി വി​വ​ര​ശേ​ഖ​ര​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും എ​ന്യു​മ​റേ​റ്റ​ര്‍​മാ​രു​ടെ​യും നി​യ​ന്ത്ര​ണം കേ​ന്ദ്ര​ത്തി​നെ​ന്ന് നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച കെ.​എം. ഷാ​ജി ആരോപിച്ചു.

ആ​ശ​ങ്ക ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. ജ​ന​ങ്ങ​ളെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണ്. മു​സ്ലീ​ങ്ങ​ളെ കെ​ട്ടി​പ്പി​ടി​ച്ചാ​ല്‍ തീ​രു​ന്ന​ത​ല്ല പ്ര​ശ്‌​ന​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

എ​ന്‍​പി​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം വി​ളി​ച്ച യോ​ഗ​ത്തി​ല്‍ എ​ന്തി​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ങ്കെ​ടു​ത്ത​ത്. യോ​ഗ​ത്തി​ലേ​ക്ക് ബം​ഗാ​ള്‍ പോ​യി​ല്ലെ​ന്നും ബം​ഗാ​ളി​ല്‍ ആ​ണി​നേ​ക്കാ​ള്‍ ശ​ക്ത​യാ​യ പെ​ണ്ണാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഷാ​ജി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ സ​ഭ​യി​ല്‍ ഭ​ര​ണ​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഷാ​ജി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്ന് എം. ​സ്വ​രാ​ജ് ആ​രോ​പി​ച്ചു.

Related posts

Leave a Comment