കാ​ണാ​താ​യ വ​ള​ര്‍​ത്തു​നാ​യ​യെ തി​ര​യാ​ന്‍ ല​ണ്ട​നി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലെ​ത്തി ഉ​ട​മ ! ‘ഓ​ഗ​സ്റ്റി​നെ’ ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​ക​വും…

പ​ല​ര്‍​ക്കും വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ലെ അം​ഗ​ങ്ങ​ളെ​പ്പോ​ലെ​യാ​ണ്. ചി​ല​രാ​വ​ട്ടെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ​യാ​ണ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ല്‍ സ്‌​നേ​ഹി​ക്കു​ന്ന വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ ന​ഷ്ട​മാ​വു​ന്ന​ത് അ​വ​ര്‍​ക്ക് സ​ഹി​ക്കാ​നാ​വി​ല്ല. വീ​ട് വി​ട്ടു പോ​കു​ന്ന​തും ആ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു​മാ​യ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ ഉ​ട​മ​ക​ള്‍ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ക്കു​ന്ന​തും പ​തി​വാ​ണ്.

ഇ​പ്പോ​ഴി​താ മീ​റ​റ്റി​ല്‍ ത​ന്റെ വ​ള​ര്‍​ത്തു​നാ​യ കാ​ണാ​താ​യ വി​വ​രം അ​റി​ഞ്ഞ് ല​ണ്ട​നി​ലെ ജോ​ലി​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി.

കു​ടും​ബ​ത്തി​നൊ​പ്പം നാ​യ​യെ അ​ന്വേ​ഷി​ക്കാ​നാ​ണ് യു​വ​തി എ​ത്തി​യ​ത്. മീ​റ​റ്റ് സ്വ​ദേ​ശി​യാ​യ ബി​സി​ന​സു​കാ​ര​ന്‍ ദി​നേ​ശ് മി​ശ്ര​യു​ടെ വ​ള​ര്‍​ത്തു​നാ​യ ആ​യ ‘ഓ​ഗ​സ്റ്റി​നെ’​യാ​ണ് സെ​പ്തം​ബ​ര്‍ 24 മു​ത​ല്‍ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്.

എ​ട്ടു വ​യ​സ്സു​ള്ള മി​ക്സ് ബ്രീ​ഡ് ആ​ണ് ഓ​ഗ​സ്റ്റ്. 24ന് ​വൈ​കി​ട്ട് മീ​റ​റ്റി​ലെ ഗ്യാം​ഖ​ന ഗ്രൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഓ​ഗ​സ്റ്റ് അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.

കാ​ണാ​താ​കു​മ്പോ​ള്‍ ക​ഴു​ത്തി​ല്‍ മ​ഞ്ഞ നി​റ​മു​ള്ള കോ​ള​റും ഉ​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​നെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് 5000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ദി​നേ​ശ് മി​ശ്ര നാ​ട്ടി​ലു​ട​നീ​ളം പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​ഗ​സ്റ്റി​ന്റെ ചി​ത്ര​വും പി​താ​വി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​റും വ​ച്ചു​ള്ള പോ​സ്റ്റ​ര്‍ ത​യ്യാ​റാ​ക്കി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പ​ക്കു​ക​യാ​ണ് ദി​നേ​ശ് മി​ശ്ര​യു​ടെ മ​ക​ള്‍ മേ​ഘ.

ല​ണ്ട​നി​ല്‍ നി​ന്നെ​ത്തി​യ മേ​ഘ ഓ​ഗ​സ്റ്റി​നെ ക​ണ്ടെ​ത്തി​യി​ട്ടേ തി​രി​ച്ചു​പോ​കൂ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts

Leave a Comment