ന​ടു​വൊ​ടി​ക്കു​ന്ന  ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ബ​സു​ട​മ​ക​ൾ ബ​സ് കെ​ട്ടി​വ​ലി​ച്ച് സ​മ​രം


തൃ​ശൂ​ർ: ന​ടു​വൊ​ടി​ക്കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ബ​സു​ട​മ​ക​ൾ ബ​സ് കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലാ​ണ് ബ​സ് കെ​ട്ടി​വ​ലി​ച്ച് സ​മ​രം ന​ട​ത്തി​യ​ത്.

ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. സേ​തു​മാ​ധ​വ​ൻ,വൈ​സ് പ്ര​സി​ഡന്‍റ് കെ.​എ​സ്. ഡൊ​മി​നി​ക്, ട്ര​ഷ​റ​ർ ടി.​കെ. നി​ർ​മ​ലാ​ന​ന്ദ​ൻ, സി.​എ. ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ല​വ​ർ​ധ​ന​വു​മൂ​ലം ഡീ​സ​ല​ടി​ക്കു​ന്ന​തി​നോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം ന​ല്കു​ന്ന​തി​നോ വ​രു​മാ​നം തി​ക​യാ​ത്ത​തു​മൂ​ലം സ്വ​കാ​ര്യ​ബ​സു​ക​ൾ ജി​ഫോം ന​ല്കി സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

ഡീ​സ​ലി​ന്‍റെ വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സൈ​സ് നി​കു​തി​യി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ല്പ​ന നി​കു​തി​യി​ലും കു​റ​വു​വ​രു​ത്തു​ക, കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ക്രാ​പ്പ് പോ​ളി​സി​യി​ൽ 15 വ​ർ​ഷം എ​ന്ന​ത് 20 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ക, ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ജി​ഫോം ന​ല്കി​യ ബ​സു​ക​ൾ​ക്ക് സി​എ​ഫ് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം​കൂ​ടി ല​ഭി​ക്ക​ത്ത​ക്ക​വി​ധം മാ​റ്റം വ​രു​ത്തു​ക എ​ന്നീ അ​വ​ശ്യ​ങ്ങ​ളും ഉ​ട​മ​ക​ൾ ഉ​ന്ന​യി​ച്ചു.

Related posts

Leave a Comment