നീർച്ചാലു നികത്തിയുള്ള റോഡ് നിർമാണം തടഞ്ഞ വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടി​നു​നേ​രേ പെ​ട്രോ​ൾ ആ​ക്ര​മ​ണം; സാരമായി പരിക്കേറ്റ മെമ്പറുടെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചേ​ർ​ത്ത​ല: വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മാ​താ​വി​ന് പ​രി​ക്ക്. അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ വേ​ലി പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ക്കു​ക​യും വീ​ടി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​ർ ത​ല്ലി​ത​ക​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡം​ഗം സി.​എ​ൻ സ​ന​ജ​യു​ടെ വീ​ടി​നു​നേ​രെ ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ അ​മ്മ സ​ര​സ​മ്മ​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ക​ട​ന​മാ​യെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ർ​ഡി​ൽ നീ​ർ​ച്ചാ​ലു​നി​ക​ത്തി ന​ട​ത്തു​ന്ന സ്വ​കാ​ര്യ റോ​ഡു​നി​ർ​മാ​ണ​ത്തി​നെ​തി​രേ നി​ല​പാ​ടെ​ടു​ത്ത​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം സി.​എ​സ് സ​ന​ജ പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് ചേ​ർ​ത്ത​ല സി​ഐ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി.

Related posts