പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 10 രൂ​പ​യോ​ളം കു​റ​യും

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം നീ​ക്കം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. പെ​ട്രോ​ൾ ഡീ​സ​ലി​ൽ വി​ല​യി​ൽ ഏ​ക​ദേ​ശം 10 രൂ​പ​യോ​ളം കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ഉ​ട​ൻ വ​രു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല മൂ​ന്ന​ക്ക​ത്തി​ലാ​ണ്.

ഒ​രു ഘ​ട്ട​ത്തി​ൽ വി​ല ലി​റ്റ​റി​ന് 110 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. നി​ല​വി​ൽ, ആ​ഗോ​ള ക്രൂ​ഡ് വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ഇ​തും ആ​ഭ്യ​ന്ത​ര ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്നു.

ഇ​ന്ധ​ന​വി​ല കു​റ​ച്ച് യു​എ​ഇ

അ​ബു​ദാ​ബി: പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​ക​ൾ കു​റ​ച്ച് യു​എ​ഇ സ​ർ​ക്കാ​ർ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 14 ഫി​ൽ​സും ഡീ​സ​ൽ ലി​റ്റ​റി​ന് 19 ഫി​ൽ​സു​മാ​ണ് കു​റ​ച്ച​ത്. ഇ​തോ​ടെ സൂ​പ്പ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 2.96 ദി​ർ​ഹ​ത്തി​ൽ നി​ന്ന് 2.82 ദി​ർ​ഹ​മാ​യി കു​റ​ഞ്ഞു. 2.71 ദി​ർ​ഹ​മാ​ണ് സ്പെ​ഷ്യ​ൽ പെ​ട്രോ​ളി​ന്‍റെ പു​തി​യ നി​ര​ക്ക്.

ഇ​പ്ല​സ് പെ​ട്രോ​ൾ ലി​റ്റ​റി​ന് 2.64 ദി​ർ​ഹ​വും ഡീ​സ​ലി​ന് 3 ദി​ർ​ഹ​വു​മാ​ണ് പു​തി​യ നി​ര​ക്ക്. ജ​നു​വ​രി മാ​സ​ത്തി​ലേ​ക്കു​ള്ള ഇ​ന്ധ​ന വി​ല​യി​ലാ​ണ് കു​റ​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം മാ​സ​മാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ൽ യു​എ​ഇ ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment