സർവകാല റിക്കാർഡ്! ഇന്ധനവില ഇന്നും പതിവു പോലെ കൂട്ടി; നടുവൊടിഞ്ഞു ജനം, ഒരു രാഷ്‌ട്രീയ പാർട്ടിക്കും പ്രതിഷേധമില്ല

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ വ​ല​യു​ന്ന ജ​ന​ത്തി​ന്‍റെ ന​ടു​വൊ​ടി​ച്ചു സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പെ​ട്രോ​ളി​ന് 25 പൈ​സ​യു​ടെ​യും ഡീ​സ​ലി​നും 26 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 85.81 രൂ​പ​യും ഡീ​സ​ലി​ന് 79.96 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.

തു​ട​ർ​ച്ച​യാ​യി വി​ല വ​ർ​ധി​ച്ചി​ട്ടും ഇ​ട​പെ​ടാ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര വി​ല കു​റ​യു​ന്പോ​ൾ അ​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ത്തി​നു ന​ൽ​കാ​തെ നി​കു​തി വ​ർ​ധി​പ്പി​ക്കു​ക​യും വി​ല കൂ​ടു​ന്പോ​ൾ നി​കു​തി കു​റ​യ്ക്കാ​ൻ ത​യാ​റാ​കാ​തെ ചൂ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ തു​ട​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.
ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ഒ​രു രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

ക്രൂ​ഡോ​യി​ല്‍ വി​ല​യി​ല്‍ വ​ന്ന മാ​റ്റ​മാ​ണ് വി​ല​വ​ര്‍​ധ​ന​വി​നു കാ​ര​ണം. കൂ​ടി​യ വി​ല​യി​ല്‍ വാ​ങ്ങി​യ ക്രൂ​ഡോ​യി​ലി​ന് ആ​നൂ​പാ​തി​ക​മാ​യ വി​ല​യ്ക്ക​ല്ല നി​ല​വി​ല്‍ ഇ​ന്ധ​നം വി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് പെ​ട്രോ​ളി​യം സം​സ്‌​ക​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ ക്രൂ​ഡ്ഓ​യി​ല്‍ വി​ല​യ്ക്ക​നു​സ​രി​ച്ച് ഇ​വി​ടെ 2.70 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത് എ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി ഒ​രു രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് ഇ​തി​നോ​ട​കം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​നി 1.70 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് കൂ​ടി വ​രി​ത്തി​യ ശേ​ഷ​മേ ഇ​ന്ധ​ന​വി​ല​യി​ല്‍ കു​റ​വ് ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ള്ളു.

Related posts

Leave a Comment