ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു; പ​ത്തു​ ദി​വ​സ​ത്തി​നു​ള്ളി​ൽ കൂ​ടി​യ​ത് മൂ​ന്നു​ രൂ​പ​യി​ല​ധി​കം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും മൂ​ന്നൂ രൂ​പ​യി​ല​ധി​കം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ക​ഴി​ഞ്ഞ 10 മു​ത​ലാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ് തു​ട​ങ്ങി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് രാ​ജ്യ​ത്തും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

ഒ​പെ​ക് (ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യും എ​ക്സ്പോ​ർ​ട്ടിം​ഗ് ക​ണ്‍​ട്രീ​സ്) രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ച്ച​താ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ലി​ന് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ഇ​ന്ന് പെ​ട്രോ​ൾ ലി​റ്റ​റി​ന് 73.08 രൂ​പ​യും ഡീ​സ​ലി​ന് 69.41 രൂ​പ​യു​മാ​ണ്. ഇ​ന്ന​ലെ ഇ​ത് 72.89 രൂ​പ​യും 69.14 രൂ​പ​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 74.33 രൂ​പ​യും ഡീ​സ​ലി​ന് 70.57 രൂ​പ​യു​മാ​ണ്. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 74.14 രൂ​പ​യും 70.30 രൂ​പ​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 73.20 രൂ​പ​യും 69.55 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ ഇ​ത് 73.01 രൂ​പ​യും 68.28 രൂ​പ​യു​മാ​യി​രു​ന്നു.

Related posts