ന​ഗ​ര​ത്തിലെ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈയാങ്കളി; ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം കൊണ്ട്; പ്രതികളെ കീഴടക്കി പോലീസ്

തി​രു​വ​ല്ല: തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി.

തി​രു​വ​ല്ല തി​രു​മൂ​ല​പു​രം അ​ന​ന്തു ഭ​വ​നി​ൽ അ​ന​ന്തു (27), കോ​ഴ​ഞ്ചേ​രി കീ​ഴ​യാ​റ പു​ത്ത​ൻ​പാ​റ വീ​ട്ടി​ൽ പി.​എ​സ്. ജി​ഷ്ണു (28) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​രി​ശു ക​വ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.പെ​ട്രോ​ൾ അ​ടി​ക്കാ​നാ​യി ബൈp​ക്കി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ പ​ന്പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​നു ത​ട​സ​മു​ണ്ടാ​ക്കി.

ബൈ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ർ ഡ്രൈ​വ​റെ ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും കാ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ​മ്പ് ജീ​വ​ന​ക്കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​തി​ക​ൾ അ​വ​ർ​ക്ക് നേ​രേ തി​രി​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ എ​ത്തി​യെ​ങ്കി​ലും യു​വാ​ക്ക​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നു. തു

​ട​ർ​ന്ന് തി​രു​വ​ല്ല സ്റ്റേ​ഷ​നി​ൽനി​ന്നു കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി ഇ​വ​രെ കീ​ഴ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​ക്ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment