ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് പൂ​വ​ന്‍​കോ​ഴി ! ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്; പൂ​വ​ന്‍​കോ​ഴി സ്ഥി​രം പ്ര​ശ്‌​ന​ക്കാ​ര​നെ​ന്ന് വി​വ​രം…

ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രു​ക്കേ​ല്‍​പി​ച്ച് പൂ​വ​ന്‍​കോ​ഴി. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ഴി​യു​ടെ ഉ​ട​മ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ല്‍ മു​ട്ടാ​ര്‍ ക​ട​വു റോ​ഡി​ലാ​ണ് സം​ഭ​വം.

ര​ണ്ടു വ​യ​സ്സു​കാ​ര​ന്റെ ക​ണ്ണി​നു താ​ഴെ​യും ത​ല​യ്ക്കു പി​ന്നി​ലു​മെ​ല്ലാം പൂ​വ​ന്‍ കോ​ഴി ഗു​രു​ത​ര​മാ​യി കൊ​ത്തി പ​രു​ക്കേ​ല്‍​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍, കോ​ഴി​യു​ടെ ഉ​ട​മ ക​ട​വി​ല്‍ ജ​ലീ​ലി​നെ​തി​രെ ഏ​ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ഞ്ഞു​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ലു​വ​യി​ല്‍​നി​ന്നു മ​ക​ളും കു​ടും​ബ​വും എ​ത്തി​യി​രു​ന്നു. അ​വ​രു​ടെ കു​ട്ടി​യെ​യാ​ണ് കോ​ഴി ആ​ക്ര​മി​ച്ച​ത്.

കു​ഞ്ഞ് അ​ല​റി ക​ര​ഞ്ഞെ​ങ്കി​ലും കോ​ഴി പി​ന്‍​മാ​റി​യി​ല്ല. കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കൊ​ത്ത് കൊ​ണ്ട് കു​ട്ടി​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ക​ണ്ണി​നു തൊ​ട്ടു താ​ഴെ​യും ക​വി​ളി​ലും ചെ​വി​ക്കു പി​ന്നി​ലും ത​ല​യി​ലു​മെ​ല്ലാം ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. കു​ഞ്ഞി​നെ ഉ​ട​ന്‍ മ​ഞ്ഞു​മ്മ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ത്ത് കാ​ഴ്ച​യെ ബാ​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഈ ​കോ​ഴി മു​ന്‍​പും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടു മു​റ്റ​ത്തു നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന​വ​രെ പോ​ലും ആ​ക്ര​മി​ക്കാ​ന്‍ മ​ടി കാ​ണി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഈ ​വി​വ​രം കോ​ഴി​യു​ടെ ഉ​ട​മ​യെ അ​റി​യി​ക്കു​ക​യും കൂ​ട്ടി​ലി​ട്ടു വ​ള​ര്‍​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​വ​ഗ​ണി​ച്ചു കോ​ഴി​യ തു​റ​ന്നു വി​ട്ട​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment