ഇ​ന്ധ​ന സെ​സ്; പ്ര​തി​ഷേ​ധം ത​ണു​പ്പിക്കാതെ പ്രതിപക്ഷം; വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളും സ​മ​ര​ത്തി​നി​റ​ങ്ങും; മുഖ്യമന്ത്രിക്കുള്ള മറുപടി ഇന്ന്


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന സെ​സി​നെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ നി​യ​മ​സ​ഭ പി​രി​ഞ്ഞെ​ങ്കി​ലും സ​മ​രം തു​ട​രാ​നു​റ​ച്ചു പ്ര​തി​പ​ക്ഷം.

ഇ​ന്നും സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രും. പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​ന​ത്തി​നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ഇ​ന്നു മ​റു​പ​ടി ന​ല്‍​കും.​

നി​യ​മ​സ​ഭ ഇ​നി സ​മ്മേ​ളി​ക്കു​ന്ന 27 വ​രെ ഇ​ന്ധ​ന സെ​സി​നെ​തി​രാ​യ സ​മ​രം ശ​ക്ത​മാ​യി തു​ട​രാ​നാ​ണു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന, മ​ഹി​ളാ സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. 13, 14 തീയതികളിൽ എ​ല്ലാ ജി​ല്ലാ ക​ള​ക്ടറേറ്റു​ക​ളി​ലും സെ​ക്ര​ട്ടേറി​യ​റ്റി​നു മു​ന്പി​ലും യു​ഡി​എ​ഫ് രാപ്പ​ക​ല്‍ സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ളം ക​ട​ക്കെ​ണി​യി​ലാ​ണെ​ന്ന​തും ധൂ​ര്‍​ത്തു​ണ്ടെ​ന്ന​തും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നാണ് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​ വ്യ​ക്ത​മാ​ക്കി​യത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​ സ​തീ​ശ​ൻ ഇ​ന്ന് കോ​ട്ട​യ​ത്ത് വാ​ർ​ത്താ​സ​ന്നേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി ന​ൽ​കും.

ക​ഴി​ഞ്ഞ ദി​വ​സം സ​ഭ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​രു​ന്നു. പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം നി​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്നാണ് ക​ഴി​ഞ്ഞ ദി​വ​സം സ്‌​പീ​ക്ക​ർ പ്ര​തി​ക​രി​ച്ചത്. എ​ന്നാ​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ഇ​ന്ന​ലെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ പ്ര​തി​ക​രണം.

Related posts

Leave a Comment