ആരാധന അധികമായി! ഭക്ഷണമായി ആരാധകന്‍ അകത്താക്കുന്നത് അഭിനേതാവിന്റെ ഫോട്ടോ; ലക്ഷ്യം തന്റെ ഫോട്ടോ നടന്‍ അകത്താക്കണമെന്ന്; വീഡിയോ കാണാം

4b0ab66078152957-e1491856823558സിനിമാതാരങ്ങളോടും സ്‌പോട്‌സ് താരങ്ങളോടുമൊക്കെയുള്ള ആരാധന മൂത്ത് വട്ടുകയറി നടക്കുന്ന നിരവധിയാളുകളുണ്ട്. സ്വന്തം കുടുംബാംഗങ്ങളോടുപോലും കാണിക്കാത്തത്ര സ്‌നേഹം സിനിമാതാരങ്ങളോട് കാണിക്കുന്ന വ്യക്തികളുമുണ്ട്. താന്‍ ആരാധിക്കുന്ന ആ പ്രത്യേക സെലിബ്രിറ്റിയോടുള്ള സ്‌നേഹവും ആരാധനയും എങ്ങനെയെല്ലാം പ്രകടിപ്പിക്കാം എന്ന ചിന്തയാണ് ഇവരെ അലട്ടുന്നത്. ഇത്തരത്തില്‍ പ്രശസ്ത അമേരിക്കന്‍ അഭിനേതാവ് ജാസണ്‍ സീഗലിനോടുള്ള ആരാധന മൂത്ത് അദ്ദേഹത്തിന്റെ പ്രീതി സമ്പാദിക്കാനായി നോവ മലോനി എന്ന വ്യക്തി കാട്ടിക്കൂട്ടുന്ന രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

സീഗലിന്റെ ഓരോ ഫോട്ടോ ദിവസവും ഭക്ഷണമായി അകത്താക്കുകയാണ് നോവ മലോനി ചെയ്യുന്നത്. തന്റെ ഈ പ്രവര്‍ത്തി കണ്ടറിഞ്ഞ് ഒരിക്കല്‍ സീഗല്‍ തന്റെ ഫോട്ടോയും ഇപ്രകാരം കഴിക്കണമെന്നാണ് നോവ ആഗ്രഹിക്കുന്നത്. ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പും നോവ വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ഒരിക്കല്‍ ഇത്തരത്തില്‍ സീഗലിന്റെ ഫോട്ടോ കഴിക്കുന്നതിനിടയില്‍ മരണത്തെവരെ താന്‍ മുഖാമുഖം കണ്ടുവെന്നും സീഗല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്യന്തം അപകടകരമാണ് തന്റെ പ്രവര്‍ത്തി എങ്കിലും ഇതില്‍ നിന്ന് പിന്മാറാന്‍ നോവ തയാറല്ല.

വ്യത്യസ്ത തരത്തിലുള്ള വീഡിയോകള്‍ നോവ യൂട്യൂബിലും മറ്റും പോസ്‌ററ് ചെയ്തിട്ടുണ്ട്. അവയെല്ലാം സീഗലിന്റെ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോകള്‍ നോവ അകത്താക്കുന്നതിന്റെ വീഡിയോകളാണ്. ചിലപ്പോള്‍ അച്ചാറില്‍ മുക്കി, ചിലപ്പോള്‍ ബിയറില്‍ മുക്കിയൊക്കെയാണ് നോവ ഈ ഫോട്ടോകള്‍ കഴിക്കുന്നത്. എന്നാല്‍ തന്നെക്കുറിച്ചും തന്റെ പ്രവര്‍ത്തിയെക്കുറിച്ചും സീഗലിന് അറിയാമായിരുന്നിട്ടും മനപൂര്‍വ്വം തന്നെ പരിഗണിക്കാത്തതാണോയെന്ന സംശയവും നോവയ്ക്കുണ്ട്. ഏതായാലും മറ്റൊരാളോടുള്ള ആരാധന സീഗലിന് ധാരാളം ആരാധകരെ സമ്മാനിച്ചുകൊണ്ടിരിക്കുകയാണ്. കാരണം അത്രയധികമാണ് നോവയുടെ വീഡിയോയുടെ പ്രേക്ഷകര്‍.

Related posts