പെ​രുമ്പാമ്പിനൊപ്പം ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ ? ക​ളി​ക്കൂ​ട്ടു​കാ​രാ​യി പെ​രു​മ്പാമ്പുകള്‍; കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​ന ആ​ഘോ​ഷം

പെ​രു​ന്പാ​ന്പി​നൊ​പ്പം ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ. ഇ​ല്ലെ​ങ്കി​ൽ ച​ൽ​വ ഇ​സ്മ ക​മാ​ൽ എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ ക​യ​റി നോ​ക്കി​യാ​ൽ മ​തി.

20 അ​ടി നീ​ള​മു​ള്ള ഒ​രു കൂ​റ്റ​ൻ പെ​രു​മ്പാ​മ്പി​നെ​യാ​ണ് ഇ​വി​ടെ 15കാ​രി പെ​ൺ​കു​ട്ടി ഓ​മ​നി​ക്കു​ന്ന​ത്.

ഇ​ന്തോ​നീ​ഷ്യ സ്വ​ദേ​ശി​നി​യാ​യ​ണ് ച​ൽ​വ ഇ​സ്മ ക​മാ​ൽ. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലി​രു​ന്ന് ഫോ​ൺ നോ​ക്കു​ന്ന ച​ൽ​വ​യു​ടെ മ​ടി​യി​ൽ ത​ല​വ​ച്ച് സു​ഖ​മാ​യി കി​ട​ന്നു​റ​ങ്ങു​ന്ന കൂ​റ്റ​ൻ പെ​രു​മ്പാ​മ്പാ​ണ് വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഒ​ന്നും ര​ണ്ടു​മ​ല്ല ആ​റ് പെ​രു​മ്പാ​മ്പു​ക​ളെ​യാ​ണ് ച​ൽ​വ സെ​ൻ​ട്ര​ൽ ജാ​വ​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത്.

ഇ​വ​യ്ക്കൊ​പ്പം ക​ളി​ക്കു​ക​യും അ​വ​യെ ഓ​മ​നി​ക്കു​ക​യും ചെ​യ്യു​ന്ന ധാ​രാ​ളം വീ​ഡി​യോ​ക​ൾ ച​ൽ​വ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്.

കൂ​ട്ട​മാ​യി കി​ട​ക്കു​ന്ന പെ​രു​മ്പാ​മ്പു​ക​ളു​ടെ മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന് പ​ഠി​ക്കു​ന്ന വീ​ഡി​യോ​യും പെ​രു​ന്പാ​ന്പി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വീ​ഡി​യോ​യും പെ​രു​മ്പാ​മ്പി​ന്‍റെ പ​ടം ഊ​രി​യെ​ടു​ക്കു​ന്ന വീ​ഡി​യോ​യും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.


 

Related posts

Leave a Comment