വെറൈറ്റി അല്ലേ..? വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്രം ദി​വ​സ​ങ്ങ​ളോ​ളം ചെ​ല​ഴി​ക്കു​ന്ന​വ​രുടെ ശ്രദ്ധയ്ക്ക്..! എങ്ങനെയുണ്ട് ഇവരുടെ വിവാഹ വസ്ത്രം ?

വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്രം ദി​വ​സ​ങ്ങ​ളോ​ളം ചെ​ല​ഴി​ക്കു​ന്ന​വ​രു​ണ്ട്. പ്ര​ത്യേ​ക തീ​മി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ത്ര രൂ​പ വേ​ണ​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കാ​ൻ മ​ടി​യി​ല്ലാ​വ​രു​മു​ണ്ട്.

എ​ന്നാ​ൽ ഈ ​രീ​തി​ക​ൾ​ക്ക് മാ​റ്റം വ​രു​ത്തി​കൊ​ണ്ടു​ള്ള ഒ​രു വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സാ​റാ ഗോ​ൺ​സാ​ൽ​വ​സ് എ​ന്ന വീ​ഡി​യോ​ഗ്ര​ഫ​റാ​ണ് വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ കൗ​തു​കം നി​റ​ച്ച വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വീ​ഡി​യോ​യി​ൽ വ​ധു വ​ര​ന്മാ​ർ ട്രാ​ക്സ്യൂ​ട്ട് ധ​രി​ച്ചാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ശേ​ഷ​മു​ള്ള പാ​ർ​ട്ടി​യി​ലാ​ണ് വ​ധൂ​വ​ര​ന്മാ​ർ ട്രാ​ക്സ്യൂ​ട്ട് ധ​രി​ച്ചെ​ത്തി​യ​ത്.

വെ​ള്ള ക്രോ​പ് ടോ​പ് ആ​ണ് വ​ധു പാ​ന്‍റ്സി​നൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​യ്‌​ലും ധ​രി​ച്ചി​ട്ടു​ണ്ട്. ക​റു​പ്പ് ഹൂ​ഡി​യും ട്രാ​ക്സ്യൂ​ട്ടു​മാ​ണ് വ​ര​ന്‍റെ വേ​ഷം.



 

Related posts

Leave a Comment