ലോ​ക​ത്ത് ആ​ദ്യ​മാ​യി പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച​യാ​ൾ ആ​ശു​പ​ത്രി വി​ട്ടു

ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച 62കാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു. യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സ് സ്വ​ദേ​ശി റി​ച്ചാ​ർ​ഡ് സ്ലേ​മാ​ൻ ആ​ണു പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച​ത്.

മ​സാ​ച്യു​സെ​റ്റ്സി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ര്‍​ച്ച് 16നാ​യി​രു​ന്നു വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ബ​യോ​ടെ​ക് ക​മ്പ​നി​യാ​യ ഇ​ജെ​ന​സി​സാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നാ​യി ന​ൽ​കി​യ​ത്.

2018ൽ ​വൃ​ക്ക മാ​റ്റി​വ​ച്ച വ്യ​ക്തി​യാ​ണ് സ്ലേ​മാ​ൻ. അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

നേ​ര​ത്തെ മേ​രി​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടു രോ​ഗി​ക​ളി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു മാ​സം മാ​ത്ര​മാ​ണ് ഇ​രു​വ​രും ജീ​വി​ച്ച​ത്. അ​ന്നു മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രി​ലാ​ണു പ​ന്നി​വൃ​ക്ക മാ​റ്റി​വ​ച്ച​ത്.

Related posts

Leave a Comment