പി​ലാ​ത്ത​റ​യി​ലെ ബോം​ബേ​റ്; പോ​ലീ​സി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും: സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: പി​ലാ​ത്ത​റ​യി​ൽ റീ ​പോ​ളിം​ഗി​ന് ബൂ​ത്ത് ഏ​ജ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച വി.​ടി.​വി പ​ത്മ​നാ​ഭ​ന്‍റെ​യും സ്വ​ന്തം വോ​ട്ട് മ​റ്റാ​രോ ചെ​യ്ത​തി​ന്‍റെ പേ​രി​ൽ പ്ര​തി​ക​രി​ച്ച ഷാ​ല​റ്റ് സെ​ബാ​സ്റ്റ്യ​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് നേ​രെ ബോം​ബെ​റി​ഞ്ഞ് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും അ​ലം​ഭാ​വ​വു​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ആ​രോ​പി​ച്ചു.നാ​ടി​ന്‍റെ ശാ​ന്തി​യും സ​മാ​ധാ​ന​വും സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ട നി​യ​മ​പാ​ല​ക​ർ ക്രി​മി​ന​ലു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കാ​വ​ൽ നി​ല്ക്കു​ന്ന​ത് പോ​ലെ​യാ​ണ് പി​ലാ​ത്ത​റ​യി​ലെ വീ​ടു​ക​ൾ​ക്ക് നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​യാ​യ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​ത് നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കും. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത് വ​രു​മെ​ന്നും ജൂ​ൺ ര​ണ്ടാം വാ​ര​ത്തി​ൽ പോ​ലി​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts