അപ്പോൾ അതാണല്ലേ കറുപ്പിനെ പേടി..!മുഖ്യമന്ത്രിയെ ട്രോളി രാഹുൽ; കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വൻ പോലീസ് സുരക്ഷ ഒരുക്കുന്നതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

സ്വപ്ന കറുത്ത വസ്ത്രമണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് രാഹുലിന്‍റെ ട്രോൾ.

അപ്പോൾ അതാണല്ലേ മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയെന്ന് രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലെയും നടപടികൾ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

കാ​ക്ക​യു​ടെ ചി​ത്ര​വു​മാ​യി ഷാ​ഫി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ക​റു​ത്ത നി​റ​ത്തി​ലു​ള്ള എ​ല്ലാ​റ്റി​നെ​യും ത​ട​യു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ​രി​ഹാ​സ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ.

‘ശ്ര​ദ്ധി​ച്ചോ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ കാ​ക്ക​യു​ടെ ചി​ത്ര​മാ​ണ് ഷാ​ഫി ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

ഒ​ട്ടും വൈ​കാ​തെ പോ​സ്റ്റ് വൈ​റ​ലാ​വു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ല​യി​ട​ങ്ങ​ളി​ലെ​യും ന​ട​പ​ടി​ക​ൾ വി​വാ​ദ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല​യി​ട​ത്തും ക​റു​ത്ത മാ​സ്ക് ധ​രി​ച്ചെ​ത്തു​ന്ന​വ​രെ പോ​ലും ത​ട​ഞ്ഞി​രു​ന്നു.

Related posts

Leave a Comment