ദേ ​മു​ഖ്യ​മ​ന്ത്രി ആ​കാ​ശ​ത്ത്! ഞെ​ട്ടി​ത്ത​രി​ച്ച് തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡ്രോ​ൺ ഷോ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ വി​സ്മ​യം തീ​ർ​ത്ത് ഡ്രോ​ൺ പ്ര​ദ​ർ​ശ​നം. 700ല​ധി​കം ഡ്രോ​ണു​ക​ളു​മാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ര​ണ്ട് ദി​വ​സം കൂ​ടി തു​ട​രും. യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ന് മു​ക​ളി​ലാ​യി 250 അ​ടി ഉ​യ​ര​ത്തി​ല്‍ രാ​ത്രി 8.45 മു​ത​ല്‍ 9.15 വ​രെ​യാ​ണ് ലൈ​റ്റ് ഷോ ​ന​ട​ക്കു​ന്ന​ത്.

തി​രു​വോ​ണ​രാ​ത്രി​യി​ലെ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ മ​ന്ത്രി​മാ​രാ​യ മു​ഹ​മ്മ​ദ്‌ റി​യാ​സും വി. ​ശി​വ​ൻ​കു​ട്ടി​യും നേ​രെ​ത്തെ ത​ന്നെ​യെ​ത്തി.

‌ക​ള​രി​പ​യ​റ്റ് ചെ​ണ്ട മാ​വേ​ലി ഓ​ണ​സ​ദ്യ ഇ​ങ്ങ​നെ പോ​കു​ന്നു ഡ്രോ​ൺ കാ​ഴ്ച​ക​ൾ. ഡ്രോ​ൺ പ്ര​ദ​ർ​ശ​നം കാ​ണി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖ​വും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പെ​ടു​ത്തി​യി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ത്ത​ര​മൊ​രു ലൈ​റ്റ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യി ഡ്രോ​ൺ പ്ര​ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ്‌ റി​യാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment