വി​ള​ക്കുണ്ട്, പക്ഷേ കത്തില്ല; മു​ന​ക്ക​ക​ട​വ് അ​ഴി​മു​ഖ​ത്ത് ദി​ശ​തെ​റ്റി ബോ​ട്ട് പു​ലി​മു​ട്ടി​ലി​ടി​ച്ചു

ചാ​വ​ക്കാ​ട്: മു​ന​ക്ക​ക​ട​വ് അ​ഴി​മു​ഖ​ത്തെ പു​ലി​മു​ട്ടി​ൽ സ്ഥാ​പി​ച്ച ദി​ശാ ലൈ​റ്റു​ക​ൾ ക​ത്തു​ന്നി​ല്ല. അ​പ​ക​ടം പ​തി​വെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ദി​നം​പ്ര​തി നി​ര​വ​ധി ബോ​ട്ടു​ക​ളാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​ത്. അ​ഴി​മു​ഖ​ത്തെ വി​ള​ക്കു​ക​ൾ കേ​ടു​വ​ന്നി​ട്ടു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.

ലൈ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സ​വും പു​ലി​മു​ട്ടി​ൽ ബോ​ട്ട് ഇ​ടി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ദി​ശാ വി​ള​ക്കു​ക​ൾ ക​ത്തി​ക്ക​ണ​മെ​ന്നു നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ കൊ​ച്ചി​യി​ൽ​നി​ന്ന് മ​ണ​ൽ​നീ​ക്കാ​ൻ എ​ത്തി​യ ഡ്ര​ഡ്ജ​ർ ബോ​ട്ട് പു​ലി​മു​ട്ടി​ൽ ഇ​ടി​ച്ചു.

ദി​ശ തെ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. കൊ​ച്ചി ഡ്ര​ഡ്ജിം​ഗ് ഏ​ജ​ൻ​സി​യു​ടെ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ​ക്കു ഭീ​ഷ​ണി​യാ​യ മ​ണ​ൽ​തി​ട്ട നീ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഡ്ര​ഡ്ജ​ർ ബോ​ട്ട്.

നീ​ക്കി​യ മ​ണ​ൽ പു​റം​ക​ട​ലി​ൽ ത​ള്ളി തി​രി​ച്ചു വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം. അ​ഴി​മു​ഖ​ത്തെ മ​ണ​ൽ​തി​ട്ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ എ​ത്തി​യ ബോ​ട്ടി​ന് ദി​ശ​വി​ള​ക്ക് വി​ന​യാ​യി.

Related posts

Leave a Comment