ഇനി തെളിഞ്ഞൊഴുകും;   പി​റ​വം പു​ഴ ശു​ചി​യാ​ക്കാ​ൻ “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​ർ


പി​റ​വം: “സേ​വ് പി​റ​വം പു​ഴ’ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വം പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ജി​ൽ​സ് പെ​രി​യ​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2017ൽ ​ആ​രം​ഭി​ച്ച സേ​വ് പി​റ​വം പു​ഴ എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് പു​ഴ​യി​ലെ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്.

ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പു​ഴ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി ​പി എം ​എ​രി​യ സെ​ക്ര​ട്ട​റി ഷാ​ജു ജേ​ക്ക​ബ് പാ​ഴൂ​ർ ക​ല്ലി​ടു​ന്പി​ൽ ക​ട​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. സ​ലിം , സേ​വ് പി​റ​വം പു​ഴ കോ​ർ​ഡി​നേ​റ്റ​ർ ജി​ൽ​സ് പെ​രി​യ​പ്പു​റം, ജ​യിം​സ് ഓ​ണ​ശേ​രി​ൽ, ജി​മ്മി ചാ​ക്ക​പ്പ​ൻ , ബേ​സി​ൽ തോ​ട്ട​പ്പി​ള്ളി​ൽ, ജി​തി​ൻ കു​ന്ന​ത്ത്, ഷാ​രോ​ണ്‍ ഏ​ലി​യാ​സ്, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment