അപകടം മുന്നറിയിപ്പുമായി കപ്പയും പന്നിയും പോത്തും..! പി​റ​വ​ത്ത് റോ​ഡിന്‍റെ മധ്യഭാഗം ഇ​ടി​ഞ്ഞു​താ​ണു; ഗ​താ​ഗ​തം നി​രോ​ധി​ച്ച്  അപകട മുന്നറിയിപ്പായി വച്ചിരിക്കുന്ന ഹോട്ടൽ ബോർഡും

പി​റ​വം: ന​ട​ക്കാ​വ് ഹൈ​വേ റോ​ഡി​ൽ പി​റ​വ​ത്തി​ന​ടു​ത്ത് ഓ​ണ​ക്കൂ​ർ നി​ര​പ്പ് ഭാ​ഗ​ത്ത് റോ​ഡ് ഇ​ടി​ഞ്ഞു​താ​ണു. റോ​ഡി​ന​ടി​യി​ലൂ​ടെ പോ​കു​ന്ന ക​ലു​ങ്കി​നു​ള്ളി​ലേ​ക്ക് വ​ലി​യ ദ്വാ​ര​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ര​പ്പ് മ​ല​യി​ൽ നി​ന്നും വി​രി​യ​പ്പി​ള്ളി​ൽ ചാ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് ഇ​തി​ന​യി​ടി​ലൂ​ടെ പോ​കു​ന്ന​ത്.

റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഇ​ടി​ഞ്ഞു​താ​ണ​തു​മൂ​ലം ഇ​തു​വ​ഴി​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി പോ​കു​ന്ന ബ​സു​ക​ളും ലോ​റി​ക​ളു​മെ​ല്ലാം ഓ​ണ​ക്കൂ​ർ പ​ള്ളി​പ്പ​ടി​യി​ൽ നി​ന്നും തി​രി​ഞ്ഞ് ക​ക്കാ​ട് വ​ഴി​യാ​ണ് പി​റ​വ​ത്തി​ന് എ​ത്തു​ന്ന​ത്. തി​രി​ച്ചും ഈ ​വ​ഴി​യാ​ണ് ഓ​ടു​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​ത്. രാ​ത്രി​യും പ​ക​ലും ഭേ​ദ​മ​ന്യേ ഓ​രോ മ​ണി​ക്കൂ​റി​ലും നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ക​ഷ്ടി​ച്ച് ഇ​തു​വ​ഴി പോ​കാ​മെ​ങ്കി​ലും, ഈ ​ഭാ​ഗ​വും ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു​താ​ഴാ​വു​ന്ന​യ​വ​സ്ഥ​യി​ലാ​ണ്. ക​ലു​ങ്കി​ലൂ​ടെ ശ​ക്ത​മാ​യി​ത്ത​ന്നെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

റോ​ഡ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​ന​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ലു​ങ്കു​ക​ൾ പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്താ​ണ് ഇ​തു​വ​ഴി വെ​ള്ളം ഒ​ഴു​കു​ന്ന​തെ​ങ്കി​ലും പ​ല ക​ലു​ങ്കു​ക​ളും ത​ക​ർ​ന്ന​ അ​വ​സ്ഥ​യി​ലാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്. മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം, പാ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

Related posts