പണിപാളി മക്കളേ..! പു​ഴ​യി​ൽ​നി​ന്ന് കാ​ട്ടു​ത​ടി പി​ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​ത

പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് പു​ഴ​യി​ൽ​നി​ന്നു കാ​ട്ടു​ത​ടി പി​ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

കോ​ട്ട​മ​ണ്‍​പാ​റ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ സ​ന്തോ​ഷ്, നി​ഖി​ൽ ബി​ജു, വി​പി​ൻ സ​ണ്ണി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

കു​ത്തൊ​ഴു​ക്കി​ൽ ഒ​ഴു​കി വ​രു​ന്ന ത​ടി​പി​ടി​ക്കാ​ൻ മൂ​ന്നം​ഗ യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക നീ​ന്ത​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചിരുന്നു.

മൂ​ടോ​ടെ ഒ​ഴു​കി വ​ന്ന വൃ​ക്ഷ​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രു​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ന്തി​പ്പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​ത.

വൃ​ക്ഷം ക​ര​യ്ക്ക​ടു​പ്പി​ക്ക​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മൂ​വ​രും വൃ​ക്ഷം ഉ​പേ​ക്ഷി​ച്ച് ക​ര​യി​ലേ​ക്കു നീ​ന്തി​ക്ക​യ​റി.

Related posts

Leave a Comment