വിലയേറിയ അപൂര്‍വ പിസ! വില ഒരു ലക്ഷത്തി നാല്‍പ്പതിനായിരം; രുചിച്ചു നോക്കാന്‍ നാലായിരം (മേക്കിംഗ് വീഡിയോ കാണാം)

gold-pizza-600x400

വിവിധ രാജ്യങ്ങളിലെ ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് പിസ. ചിലയിടങ്ങളിലെങ്കിലും സാധാരണക്കാരന്റെ ഭക്ഷണം എന്നാണ് പിസ അറിയപ്പെടുന്നത്. പല രൂപത്തിലും രുചി വൈവിദ്ധ്യങ്ങളിലുമായി പിസ ലോകമെങ്ങും പ്രശസ്തമാണ്. എന്നാല്‍ വളരെ കൗതുകകരമായ ഒരു പിസയെ അവതരിപ്പിയ്ക്കുകയാണ് ന്യൂയോര്‍ക്കിലെ പിസ നിര്‍മ്മാതാക്കള്‍. 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങില്‍ തീര്‍ത്തതാണ് ഈ പിസ.

സ്വര്‍ണ്ണം വെറും അലങ്കാരമായല്ല പിസയില്‍ ചേര്‍ത്തിരിക്കുന്നത്. കഴിയ്ക്കാവുന്ന രൂപത്തിലാണ് ഇതില്‍ സ്വര്‍ണം വച്ചിരിക്കുന്നത്. പക്ഷെ ഈ അപൂര്‍വ്വമായ പിസ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിലല്ല ലഭ്യമാക്കുന്നത്. രണ്ടായിരം ഡോളര്‍ അതായത് ഒരുലക്ഷത്തി നാല്പ്പതിനായിരത്തോളം രൂപയാണ് ഈ പിസയുടെ വില. ഒരു ചെറിയ പീസിന് പതിനാലായിരം രൂപയും ഒന്ന് രുചിച്ച് നോക്കാന്‍ നാലായിരം രൂപയുമാണ് ഈ പിസയ്ക്ക നിര്‍മ്മാതാക്കള്‍ ഈടാക്കുന്നത്. ബ്ലാക്ക് ചോക്കലെയ്റ്റ് പൈയില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.

ധനികര്‍ക്ക് മാത്രം വാങ്ങാവുന്ന ഈ പിസ നിര്‍മ്മിച്ചിരിയ്ക്കുന്നത് ന്യൂ യോര്‍ക്ക് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് ലെ സൌത്ത് സീപോര്‍ട്ട് സ്ട്രീറ്റിലുള്ള ഇന്ടസ്ട്രി കിച്ചന്‍ റസ്‌റ്റോറന്റ് ആണ്. ദ ഫാന്‍സ എന്നാണു ഈ ലക്ഷ്വറി പിസയ്ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയിരിയ്ക്കുന്ന പേര്.

Related posts