സ​ർ​വേ​ക​ൾ യാ​ഥാ​ർ​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​ത്,  യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടുമെന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: യാ​ഥാ​ർ​ത്ഥ്യ ബോ​ധ​മി​ല്ലാ​ത്ത സ​ർ​വേ​ഫ​ല​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​തെ​ന്നും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി.

യു​ഡി​എ​ഫ് ക്യാ​ന്പു​ക​ളെ​ല്ലാം വ​ർ​ധി​ത ആ​വേ​ശ​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ക​രെ നി​രാ​ശ​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മ​ല​പ്പു​റ​ത്തു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ്ഥാ​നാ​ർ​തി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ പ​ല മാ​ധ്യ​മ​ങ്ങ​ളും സ​ർ​വേ ആ​രം​ഭി​ച്ചി​രു​ന്നു.

എ​ൽ​ഡി​എ​ഫ് ത​യ്യാ​റാ​ക്കി ന​ൽ​കി​യ തി​ര​ക്ക​ഥ​ക​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​ന്ന​ത്.ഇ​തി​നെ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​ർ​വേ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് മ​ണ്ഡ​ല​ങ്ങ​ളെ​ക്കു​റി​ച്ച് യാ​തൊ​രു ബോ​ധ്യ​വും ഇ​ല്ലാ​ത്ത​വ​രാ​ണ്.

ഇ​ത്ത​രം സ​ർ​വേ​ക​ൾ​ക്കാ​യി പ​ണം ന​ൽ​കാ​ൻ യു​ഡി​എ​ഫി​ന്‍റെ കൈ​യ്യി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച വ​യ​നാ​ട്ടി​ൽ ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് അ​ന്ന​ത്തെ പ​ല മാ​ധ്യ​മ സ​ർ​വ്വെ​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ ഫ​ലം വ​ന്ന​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ മാ​റി​ച്ചാ​യി. ആ ​സ​ർ​വേ മാ​ത്രം ക​ണ്ടാ​ൽ മ​തി സ​ർ​വേ​യു​ടെ നി​ല​വാ​രം അ​റി​യാ​ൻ. സ​ർ​വേ ക​ണ്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​രാ​കു​മെ​ന്ന് ആ​രും ധ​രി​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച സീ​റ്റു​ക​ളി​ൽ പോ​ലും എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നാ​ണ് പ​ല മാ​ധ്യ​മ​ങ്ങ​ളു​ടെ​യും സ​ർ​വേ​ഫ​ല​ങ്ങ​ൾ. ഇ​തി​ൽ ബോ​ധ​പൂ​ർ​വ​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്.

മാ​ധ്യ​മ​ങ്ങ​ൾ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യ​ണം. ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം ക​യ്യി​ലെ​ടു​ക്ക​രു​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി​യ​തി​ൽ പ​ന്തി​കേ​ടു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

Related posts

Leave a Comment